ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കൊവിഡ് 19 വകഭേദങ്ങള്‍ക്ക് നാമം നല്കി ലോകാരോഗ്യ സംഘടന. ഡെല്‍റ്റ, കപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് കൊവിഡ് വകഭേദങ്ങള്‍ക്ക് നാമം നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദത്തിന് ബി.1.617.1 ന് ഡെല്‍റ്റ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ബ്രിട്ടണിലെ ജനിതകമാറ്റം വന്ന വൈറസ് കപ്പ എന്നും, ദക്ഷിണാഫ്രിക്കന്‍ വകഭേതത്തിന് ബീറ്റ എന്നും ബ്രസീല്‍ വൈറസ് വകഭേദത്തിന് ഗാമ എന്നും പേരുകള്‍ സംഘടന നിര്‍ദേശിച്ചു. അതേസമയം, ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദം ഇതുവരെ 53 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്.
Today, @WHO announces new, easy-to-say labels for #SARSCoV2 Variants of Concern (VOCs) & Interest (VOIs)
They will not replace existing scientific names, but are aimed to help in public discussion of VOI/VOC
Read more here (will be live soon):
https://t.co/VNvjJn8Xcv#COVID19 pic.twitter.com/L9YOfxmKW7— Maria Van Kerkhove (@mvankerkhove) May 31, 2021
ഡബ്ല്യു.എച്ച്.ഒ. ‘ഇന്ത്യന്‍ വകഭേദം’ എന്ന് പരാമര്‍ശിക്കാത്തതിനാല്‍ വകഭേദത്തെ ഇന്ത്യന്‍ എന്ന് വിളിക്കുന്നതിനെതിരേ മേയ് 12-ന് സര്‍ക്കാര്‍ എതിര്‍പ്പറിയിച്ചിരുന്നു. കണ്ടെത്തിയ രാജ്യങ്ങളുടെ പേരില്‍ കോവിഡ് വകഭേദങ്ങള്‍ അറിയപ്പെടരുതെന്ന് ഡബ്ല്യു.എച്ച്.ഒ.യും നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, സാധാരണക്കാര്‍ക്കും മനസിലാക്കാന്‍ സഹായകരമാകണമെന്ന തീരുമാനത്തില്‍ ലോകാരോഗ്യസംഘടന പേരുകള്‍ നല്‍കിയത്.
Discussion about this post