ഇംഫാൽ: മണിപ്പൂരിലെ ബിജെപി പ്രസിഡന്റ് എസ് തികേന്ദ്ര സിങ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായ അദ്ദേഹം ഇംഫാലിലെ ഷിജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തികേന്ദ്ര സിങ്ങിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ബിജെപിയുടെ മണിപ്പൂരിലെ മുതിർന്ന നേതാക്കളിൽ ഒരാളാണ് തികേന്ദ്ര സിങ്. 1994 ലാണ് ഇദ്ദേഹം ബിജെപിയിൽ ചേർന്നത്.
ഇംഫാലിലെ മഹാരാജ ബോധചന്ദ്ര കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരുന്ന അദ്ദേഹം ജോലിയിൽ നിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു. 2006 മുതൽ 2009 വരെ സംസ്ഥാന ബിജെപിയുടെ ജനറൽ സെക്രട്ടറി കൂടിയായിരുന്നു.
Discussion about this post