ന്യൂഡൽഹി: കോവിഡ് ജുഡീഷ്യറിയെ ഗുരുതരമായി ബാധിച്ചുവെന്ന റിപ്പോർട്ടിൽ ആശങ്ക അറിയിച്ച് ചീഫ് ജസ്റ്റിസ് എൻവി രമണ. കോവിഡ് ബാധിച്ച് ഇതുവരെ 34 വിചാരണ കോടതി ജഡ്ജിമാരും 3 ഹൈക്കോടതി ജഡ്ജിമാരുമാണ് മരണത്തിന് കീഴടങ്ങിയത്.
ഇക്കാലയളവിൽ വിചാരണ കോടതികളിലെ 2768 ജഡ്ജിമാർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 106 ഹൈക്കോടതി ജഡ്ജിമാരും രോഗബാധിതരായി. ആറ് സുപ്രീംകോടതി ജഡ്ജിമാർക്കു രോഗം ബാധിച്ചതായും ചീഫ് ജസ്റ്റിസ് അറിയിച്ചു.
മാധ്യമ പ്രവർത്തകർക്ക് കോടതി നടപടികൾ നിരീക്ഷിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം ഉദ്ഘാടനം ചെയ്യവെയാണ് ജഡ്ജിമാർക്കിടയിലെ കോവിഡ് ബാധയെ കുറിച്ച് ചീഫ് ജസ്റ്റിസ് എൻവി രമണ പ്രതികരിച്ചത്.
Discussion about this post