ഭുവനേശ്വര്‍: ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വീട്ടുജോലിക്കാരിയെ ഭാര്യയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ട ബലാത്സംഗംചെയ്തു. നാല്പതുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
ഒറീസയിലെ കേന്ദ്രാപ്പാറയിലെ മകളുടെ വീട്ടില്‍ നിന്നാണ് ആറംഗ സംഘം നാല്‍പതുകാരിയേയും മകളുടെ ഭര്‍ത്താവിനേയുമാണ് തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത മത്സ്യമാര്‍ക്കറ്റിലെ വിജനമായ സ്ഥലത്ത് എത്തിച്ച് രണ്ടുപേരെയും ക്രൂരമായി മര്‍ദ്ദിച്ചു. ഇതിന് ശേഷം മരുമകന് ബോധരഹിതനായതിന് പിന്നാലെ സംഘത്തിലുണ്ടായിരുന്നവര്‍ മാറിമാറി ബലാത്സംഗംചെയ്യുകയായിരുന്നു. അവശയായ സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയുള്ള വസ്തുകൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു.
ക്രൂരമായ ഈ മര്‍ദ്ദനമുറകള്‍ക്ക് സാക്ഷിയാകാന്‍ മുഴുവന്‍ സമയവും ക്വട്ടേഷന്‍ നല്കിയ സ്ത്രീയുമുണ്ടായിരുന്നു. ഭര്‍ത്താവുമായി വീട്ടുജോലിക്കാരിക്ക് അവിഹിത ബന്ധമുണ്ടെന് സംശയിച്ചായിരുന്നു ഈ ക്രൂരത. ഭര്‍ത്താവിന്റെ അനിയനേയും സുഹൃത്തുക്കളേയും കൂട്ടിയാണ് വീട്ടമ്മ എത്തിയത്.
വീട്ടില്‍ അതിക്രമിച്ച് കടന്ന് രണ്ടു പേരെയും തട്ടിക്കൊണ്ടുപോകുമ്പോള്‍ അവിടെ ഉണ്ടായിരുന്ന മകളെ വെറുതെ വിട്ടിരുന്നു. ഈ യുവതിയുടെ പരാതിയില്‍ നടന്ന തെരച്ചിലിലാണ് അമ്മയേയും ഭര്‍ത്താവിനേയും അവശനിലയില്‍ കണ്ടെത്തിയത്. വൈദ്യ പരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട ആറു പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
Discussion about this post