വാക്‌സിന്‍ സ്‌റ്റോക്കില്ലെന്ന് പറഞ്ഞു; നഴ്‌സിന്റെ മുഖത്ത്‌ ഇടിച്ച് ടെക്കി യുവാവ്, ആശുപത്രി ജീവനക്കാര്‍ക്ക് നേരെയും ആക്രോശം, അറസ്റ്റ്

Techie youth | Bignewslive

ഹൈദരാബാദ്: വാക്‌സിന്‍ സ്‌റ്റോക്കില്ലെന്ന് അറിയിച്ചതിന് യുവാവിനെ മര്‍ദ്ദിച്ച് ടെക്കി യുവാവ്. തെലങ്കാന ഗച്ചിബൗളി സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ രാജേഷ്(24) ആണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഖൈറാത്താബാദ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ രാജേഷ് വാക്‌സിന്‍ കുത്തിവെയ്പ്പിനായി എത്തിയത്. നേരത്തെ ഓണ്‍ലൈനില്‍ സമയം ബുക്ക് ചെയ്ത ശേഷമായിരുന്നു യുവാവ് വന്നത്. എന്നാല്‍ യുവാവ് വാക്‌സിന്‍ എടുക്കാനെത്തിയപ്പോഴേക്കും ആരോഗ്യകേന്ദ്രത്തിലെ വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. വാക്‌സിന്‍ തീര്‍ന്ന കാര്യം, നഴ്‌സ് യുവാവിനെ അറിയിച്ചു. പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

ആദ്യം നഴ്‌സിനോടും മറ്റു ജീവനക്കാരോടും മോശമായ രീതിയില്‍ സംസാരിച്ച യുവാവ് പിന്നാലെ മൊബൈല്‍ ഫോണില്‍ വീഡിയോ റെക്കോഡ് ചെയ്യാന്‍ ശ്രമിച്ചു. ജീവനക്കാര്‍ ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് നഴ്‌സിനെ ആക്രമിച്ചത്. ആക്രമണത്തില്‍ നഴ്‌സിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്.

Exit mobile version