പനാജി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഗോവ. മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 29 വൈകുന്നേരം ഏഴുമണി മുതല്‍ മേയ് മൂന്ന് പുലര്‍ച്ചെ വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
പൊതുഗതാഗതം ഉണ്ടായിരിക്കില്ല. കാസിനോകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കില്ലെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. അതേസമയം ലോക്ക്ഡൗണില്‍ നിന്നും അവശ്യ സര്‍വീസുകളെയും നിര്‍മാണ പ്രവര്‍ത്തികളും ഒഴിവാക്കിയിട്ടുണ്ട്.
അവശ്യ സേവനങ്ങളുടെ ഗതാഗതം കണക്കാക്കി അതിര്‍ത്തികള്‍ അടയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Lockdown announced in state from 29th April 7 pm to the morning of 3rd May. Essential services & industrial activities allowed, public transport to remain shut. Casinos, hotels, pubs remain closed. Borders to remain open for essential service transportation: Goa CM Pramod Sawant pic.twitter.com/PXaUfT5tkG
— ANI (@ANI) April 28, 2021
Discussion about this post