ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് വ്യാപനം. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 3,60,960 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. മരണ സംഖ്യയും ഉയര്‍ന്നു. 3293 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്. 2,61,162 പേര് പുതുതായി രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 3,60,960 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ 1,79,97,267 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1.48,17,371 പേര് രോഗമുക്തി നേടി. ഇതുവരെ 2,01,187 പേര് കൊവിഡ് മൂലം മരിച്ചു. 29,78,709 പേര് നിലവില്‍ ചികിത്സയിലുണ്ട്.
ഇതുവരെ 14,78,27,367 പേര് വാക്സിന് സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കൊവിഡ് വ്യാപനം ഉയര്‍ന്ന ഇടങ്ങളില്‍ ലോക്ക്ഡൗണ്‍ നടപടികളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ 150 ഓളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം.
Discussion about this post