ബാഗല്‍കോട്ട്: കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ പഞ്ചസാര ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുദോലി താലൂക്കിലെ കുലാലി ഗ്രാമത്തിലാണ് സംഭവം. ബിജെപി എംഎല്‍എ മുരുഗേഷ് നിരാണിയുടെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിയിലാണ് അപകടമുണ്ടായത്.
ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്.ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post