ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. മെയ് 31 വരെ നിയന്ത്രണം തുടരും.കൊവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരാനാണ് വിമാന കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
വിമാനത്തിന്റെ സീറ്റിംഗ് കപാസിറ്റിയുടെ 80 ശതമാനം യാത്രക്കാരെ മാത്രമേ വിമാനത്തില്‍ കയറ്റാന്‍ പാടുള്ളൂ എന്നതാണ് അന്നത്തെ ഉത്തരവ്. ഈ ഉത്തരവ് മെയ് 31 വരെ തുടരണം. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അടുത്തിടെ നീട്ടിയിരുന്നു.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്.
Discussion about this post