റായ്പുര്‍: കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലും നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി നടത്തിയ ഉത്സവം തടയാന്‍ എത്തിയ പോലീസുകാരെ ആക്രമിച്ച് ജനക്കൂട്ടം. പോലീസുകാരെ ഓടിച്ചിട്ട് തല്ലിയും കല്ലെറിഞ്ഞുമാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്.
ജാര്‍ഖണ്ഡിലെ സാരായ്കേലയിലാണ് ജനങ്ങള്‍ തിങ്ങി നിറഞ്ഞ ഉത്സവപരിപാടി തടയാനെത്തിയ ബ്ലോക്ക് ഉദ്യോഗസ്ഥനും പോലീസുകാര്‍ക്കും നേരെയാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. വടികള്‍ ഉപയോഗിച്ചായിരുന്നു ജനങ്ങളുടെ ആക്രമണം. നൂറുകണക്കിനാളുകള്‍ ഉത്സവത്തില്‍ പങ്കെടുക്കുന്നത് കോവിഡ് വ്യാപനത്തിന് വഴിതെളിക്കുമെന്നതിനാല്‍ പോലീസ് ബ്ലോക്ക് ഉദ്യോഗസ്ഥനെയും കൂട്ടി ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനെത്തുകയായിരുന്നു അധികൃതര്‍.
പരിപാടി നിര്‍ത്തി വീടുകളിലേക്ക് മടങ്ങാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും അതിന് കൂട്ടാക്കാതെ ആളുകള്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പൊടിപടലം നിറഞ്ഞ ഉത്സവപ്പറമ്പില്‍ ആളുകള്‍ വളയുന്നതിനിടെ രക്ഷതേടി ഓടുന്ന ഉദ്യോഗസ്ഥരെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ചില ആളുകള്‍ പോലീസിന് നേരെ കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.
Discussion about this post