ലക്നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്ന് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34,379 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 195 പേര് മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,514 പേര് രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34,379 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ 9,76,765പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഇതുവരെ 7,06,414 പേരാണ് രോഗമുക്തരായത്. സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 10,541 ആയി എന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു.
സംസ്ഥാനത്ത് നിലവില്‍ 2,59,810 സജീവകേസുകളാണുള്ളത്. രണ്ടുലക്ഷത്തിലധികം പേര് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നതായും അമിത് മോഹന്‍ പ്രസാദ് പറഞ്ഞു. ബുധനാഴ്ച 33,214 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 187 പേര് മരിക്കുകയും ചെയ്തിരുന്നു.
Discussion about this post