ഇസ്ലാമാബാദ്: കൊവിഡ്-19 സ്ഥിരീകരിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസകളുമായി പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ട്വിറ്ററിലൂടെയാണ് അ്ദ്ദേഹം ആശംസകളുമായി എത്തിയത്.
Wishing ex Indian PM Manmohan Singh a speedy recovery from Covid 19.
— Imran Khan (@ImranKhanPTI) April 20, 2021
കൊവിഡില്‍ നിന്ന് വേഗത്തില്‍ കരകയറാന്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന് കഴിയട്ടെയെന്ന് ഇമ്രാന് കുറിച്ചു. ഈ അടുത്തിടെയാണ് ഇമ്രാന് ഖാന് കൊവിഡ് ബാധിച്ച് മുക്തി നേടിയത്. 88 കാരനായ മന്മോഹന് സിങിന് കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊവിഡ് പോസിറ്റീവായത്.
മാര്‍ച്ച് 4, ഏപ്രില്‍ 3 തീയതികളില്‍ രണ്ട് ഡോസ് കൊവിഡ് 19 വാക്സിന് സ്വീകരിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. പിന്നാലെയാണ് ആശംസകള്‍ നേര്‍ന്ന് ഇമ്രാന് ഖാന് രംഗത്തെത്തിയത്.
Discussion about this post