ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ക്കു മാത്രമായിരിക്കും അനുമതിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.
റെസ്റ്ററന്റുകളില്‍ പാഴ്സല്‍ കൗണ്ടറുകള്‍ മാത്രമേ അനുവദിക്കൂ. മാളുകള്‍, ജിമ്മുകള്‍, സ്പാകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടച്ചിടും. സിനിമാ തീയറ്ററുകളില്‍ മുപ്പതു ശതമാനം ആളുകള്‍ക്കു മാത്രമായിരിക്കും പ്രവേശനം.
ഒരു മുനിസിപ്പല്‍ സോണില്‍ ദിവസം ഒരു മാര്‍ക്കറ്റിനു മാത്രമായിരിക്കും അനുമതി. വാരാന്ത്യ കര്‍ഫ്യൂ സമയത്ത് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ഡല്‍ഹിയില്‍ എത്തുന്നവര്‍ക്ക് ഇ-പാസ് നല്‍കുമെന്നും അരവിന്ദ് കെജരിവാള്‍ അറിയിച്ചു.
കൊവിഡ് വ്യാപനം തടയുന്നതിന് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം ഉയര്‍ന്ന് വരുന്ന പശ്ചാത്തലത്തിലാണ് വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
Discussion about this post