മുംബൈ: കോവിഡ്-19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കോവിഡ് മുക്തി നേടി ആശുപത്രി വിട്ടു. ആറ് ദിവസത്തെ ആശുപത്രിവാസത്തിനുശേഷം വ്യാഴാഴ്ച വീട്ടിലെത്തിയ കാര്യം സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
മാര്‍ച്ച് 27-നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. ആറു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ആശുപത്രി വിടുകയാണെന്നും വീട്ടിലെത്തിയാലും ഐസൊലേഷനില്‍ കഴിയുമെന്നും സച്ചിന്‍ അറിയിച്ചു. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച ആരാധകര്‍ക്കും പരിചരിച്ച മെഡിക്കല്‍ സ്റ്റാഫിനും സച്ചിന്‍ ട്വിറ്ററില്‍ നന്ദിയറിയിച്ചു.
കഴിഞ്ഞ മാസം നടന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ സച്ചിനൊപ്പം കളിച്ച യൂസഫ് പത്താനും ഇര്‍ഫാന്‍ പത്താനും എസ് ബദരീനാഥിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
— Sachin Tendulkar (@sachin_rt) April 8, 2021
















Discussion about this post