കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മോശം ഭാഷയില്‍ അപമാനിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയ. ഗാന്ധി കുടുംബത്തെ ഒന്നടങ്കം അപമാനിച്ചു കൊണ്ടാണ് കൈലാഷിന്റെ ട്വീറ്റ്. ഒരു വിദേശിയുടെ മകനെ വിശ്വസിക്കാന്‍ കഴിയില്ല എന്നായിരുന്നു കൈലാഷിന്റെ വിവാദ ട്വീറ്റ്.
സംഭവം വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ചെങ്കിലും മാപ്പ് പറയണമെന്ന ആവശ്യം ബി.ജെ.പി നേതാവ് നിരസിച്ചു. കൈലാഷിന്റെ വിവാദ ട്വീറ്റിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നെങ്കിലും ഒരു വിദേശ വനിതയുടെ മകന് ദേശീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചിന്തിക്കാന്‍ കഴിയില്ലെന്നായിരുന്നു കൈലാഷിന്റെ മറുപടി. പാരമ്പര്യത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇതാദ്യമായല്ല ബി.ജെ.പിയുടെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി വ്യാജ പ്രചരണം നടത്തുകയാണെന്ന് നേരത്തെ ബി.ജെ.പി ആരോപിച്ചിരുന്നു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.