കൊവിഡ് വ്യാപനം: പുണെയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

പുണെ(മഹാരാഷ്ട്ര): കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ 12 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് പുണെ മുനിസിപ്പല്‍ കോര്‍പറേഷന്‍. വൈകുന്നേരം ആറുമണി മുതല്‍ പുലര്‍ച്ചെ ആറുമണി വരെയാണ് കര്‍ഫ്യൂ. നാളെ മുതല്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍ വരും.

കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് ഭക്ഷണം, മരുന്ന് എന്നിവയുടെ ഹോം ഡെലിവറികള്‍ക്കും അവശ്യസേവനങ്ങള്‍ക്കും മാത്രമേ അനുമതിയുള്ളൂ. നിലവില്‍ ഒരാഴ്ചത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന അവലോകന യോഗത്തിന് ശേഷം കര്‍ഫ്യൂ നീട്ടുന്ന കാര്യം തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, ബാറുകള്‍, ഷോപ്പിങ് മാളുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഏഴുദിവസത്തേക്ക് അടച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുണെ മുനിസിപ്പല്‍ കോര്‍പറേഷന്റെ ബസുകളും നിര്‍ത്തി വയ്ക്കും. പൊതുചടങ്ങുകള്‍ അനുവദനീയമല്ല. സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കും വിവാഹത്തിന് 50 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി.

Exit mobile version