സ്ത്രീ ശാക്തീകരണം; പഞ്ചാബില്‍ നാളെ മുതല്‍ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യയാത്ര

ചണ്ഡിഗഡ്: സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യയാത്ര അനുവദിച്ച് പഞ്ചാബ് സര്‍ക്കാര്‍. പദ്ധതിക്ക് ബുധനാഴ്ച സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ഏപ്രില്‍ ഒന്നുമുതല്‍ പഞ്ചാബില്‍ സ്ത്രീകള്‍ക്ക് എല്ലാ സര്‍ക്കാര്‍ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം.

സംസ്ഥാനത്തെ സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കുന്നതിന്റെ ഭാഗമായി വനിതകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുമെന്ന് മാര്‍ച്ച് അഞ്ചിനാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വിധാന്‍ സഭയില്‍ പ്രഖ്യാപിച്ചത്.

സൗജന്യ യാത്ര പ്രാവര്‍ത്തികമാകുന്നതോടെ സംസ്ഥാനത്തെ 1.31 കോടി വനിതകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. 2011ലെ സെന്‍സസ് സംസ്ഥാനത്തെ 2.77 കോടി ജനസംഖ്യയില്‍ പുരുഷന്മാര്‍ 1.46 കോടിയും വനിതകള്‍ 1.31 കോടിയുമാണ്.

Exit mobile version