ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ അസ്വസ്ഥതകളെ തുടര്‍ന്നാണ് രാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ ഇന്നു രാവിലെയാണ് രാഷ്ട്രപതിയെ പ്രവേശിപ്പിച്ചത്.
പരിശോധനകള്‍ എല്ലാം നടത്തിയെന്നും രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം.
Discussion about this post