ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 46,951 പേര്‍ക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്. കഴിഞ്ഞ നവംബര്‍ ഏഴിന് ശേഷം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇന്നലെ 21,180 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ 212 പേര് കൊവിഡ് രോഗബാധ മൂലം മരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതുതായി 46,951 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,16,46,081 ആയി. ഇതില്‍ 1,11,51,468 പേര് രോഗമുക്തി നേടി.ആകെ കൊവിഡ് മരണം 1,59,967 ആയി. നിലവില്‍ 3,34,646 പേരാണ് ചികില്‍സയിലുള്ളത്.
കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് രോഗവ്യാപനത്തില്‍ വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലാണ് കൊവിഡ് വ്യാപനം രൂക്ഷം. 30,535 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.
രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് രാജസ്ഥാനില്‍ ജയ്പൂരും അജ്മീറും അടക്കം എട്ടു നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഛത്തീസ് ഗഡില്‍ സ്കൂളുകളും കോളജുകളും അംഗണവാടികളും അടച്ചു.
Discussion about this post