കൊല്‍ക്കത്ത: സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലിയും പിജി വരെ സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്ത് ബംഗാളില്‍ ബിജെപിയുടെ പ്രകടന പത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 33 ശതമാനം പ്രാതിനിധ്യം, പൗരത്വനിയമം നടപ്പാക്കും, നുഴഞ്ഞുകയറ്റക്കാരെ അനുവദിക്കില്ല, അതിര്‍ത്തികളിലെ സുരക്ഷ ശക്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രകടന പത്രിക ബംഗാളിന്റെ വികസന രേഖയാണെന്നും അമിത് ഷാ പറഞ്ഞു. സങ്കല്പ പത്ര എന്നാണ് തങ്ങളുടെ പ്രകടന പത്രികയെ വിളിക്കുന്നതെന്ന് അമിത്ഷാ പ്രസംഗത്തില്‍ പറഞ്ഞത്.
സ്ത്രീകള്‍ക്ക് നഴ്സറി മുതല്‍ ബിരുദാനന്തര ബിരുദം വരെ സൗജന്യവിദ്യാഭ്യാസം നല്‍കും. മത്സ്യതൊഴിലാളികള്‍ക്ക് 6,000 രൂപ പ്രതിവര്‍ഷം നല്‍കും. ബംഗാളിലെ പിന്നാക്ക മേഖലകളില്‍ മൂന്ന് എയിംസ് ആശുപത്രികള്‍ പണിയും, ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കും, ഏഴാം ശമ്പളകമ്മീഷന് നടപ്പിലാക്കും, 75 ലക്ഷം കര്‍ഷകര്‍ക്ക് കുടിശ്ശികയായുള്ള 18,000 രൂപ കൊടുത്തുതീര്‍ക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കായി പ്രത്യേക അന്വേഷണ സംഘം, രാഷ്ട്രീയ സംഘടനങ്ങളുടെ ഇരകളുടെ പുനരധിവാസത്തിനായി 25 ലക്ഷവും ലക്ഷ്യമാക്കും. സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്കായി പൊതുയോഗ്യത പരീക്ഷ നടത്തും. കലയുടെയും, സംസ്കാരത്തിന്റെയും വികസനം ലക്ഷ്യമാക്കി 11000 കോടി രൂപ സൊനാര്‍ ബംഗളാ ഫണ്ട് ലഭ്യമാക്കും.
Discussion about this post