ബംഗളൂരു: പുള്ളിപ്പുലിക്ക് മുന്പില് പെട്ടുപോയ ഒരു നായക്കുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. കര്‍ണാടകയിലെ ബിലിനെലെ ഗ്രാമത്തിലാണ് സംഭവം. പുള്ളിപ്പുലിയില്‍ നിന്ന് രക്ഷപ്പെടാന്‍ ടോയ്ലെറ്റിനുള്ളില്‍ കയറിയ നായക്കുട്ടിയുടെ തൊട്ടടുത്ത് തന്നെ പുള്ളിപ്പുലിയും കയറിയതോടെയാണ് കയറിയത് കെണിയിലേയ്ക്കാണെന്ന് നായക്കുട്ടിക്ക് മനസിലായത്.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ഒരു ടോയ്ലറ്റിനുള്ളില് കുടുങ്ങിപ്പോയ നായുടേയും പുള്ളിപ്പുലിയുടേയും ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. പുള്ളിപ്പുലി ടോയ്ലെറ്റില് കയറിയതോടെ വീട്ടുകാര്‍ ഓടിവന്ന് ടോയ്ലെറ്റ് പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. ഇതോടെ നായ മണിക്കൂര്‍ നേരം മിണ്ടാതെ അടങ്ങി ഇരിക്കുകയായിരുന്നു. മറ്റൊരു ഭാഗത്ത് പുള്ളിപ്പുലിയും.
വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പിന്നീട് വനം വകുപ്പിനെ വിവരമറിയിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ കണ്ട കാഴ്ചയായിരുന്നു ട്വിറ്ററില്‍ പങ്കുവെച്ചത്. കുളിമുറിയൂടെ ജനാലയിലൂടെയാണ് ചിത്രം പകര്‍ത്തിയത്.
Every dog has a day. Imagine this dog got stuck in a toilet with a leopard for hours. And got out alive. It happens only in India. Via @prajwalmanipal pic.twitter.com/uWf1iIrlGZ
— Parveen Kaswan, IFS (@ParveenKaswan) February 3, 2021
Discussion about this post