ന്യൂഡല്‍ഹി: പ്രതിരോധവകുപ്പിന് റെക്കോര്‍ഡ് തുക വകയിരുത്തി ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിച്ച കേന്ദ്രബജറ്റ്. 4.78 ലക്ഷം രൂപ പ്രതിരോധ മന്ത്രാലയത്തിലെ വിവിധ സേനാവിഭാഗങ്ങള്‍ക്കും ഏജന്‍സികള്‍ക്കും പദ്ധതികള്‍ക്കുമായി ധനമന്ത്രി വകയിരുത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണത്തേക്കാള്‍ 19 ശതമാനം വര്‍ധനയാണ് ഈ ബജറ്റില്‍ പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ 1.35 ലക്ഷം കോടി രൂപ മൂലധന ചിലവിനായിട്ടാണ് വകയിരുത്തിയിട്ടുള്ളത്.
പ്രതിരോധമന്ത്രാലയത്തിന് റെക്കോര്‍ഡ് തുക വകയിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ധനമന്ത്രി നിര്‍മലാ സീതാരാമനും നന്ദി പറയുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയില്‍ സാമ്പത്തിക പരിഷ്കരണം നടപ്പാക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും മൂലധന രൂപീകരണത്തിനും കേന്ദ്ര ബജറ്റ് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post