ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളായ രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ബിജെപിക്ക് ലോക്സഭ തെരഞ്ഞെടുപ്പില്‍ 32 മുതല്‍ 62 വരെ ലോക്സഭ സീറ്റുകള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. നിയമസഭ തെരഞ്ഞെടുപ്പ് ഫലം കണക്കിലെടുത്താണ് വിലയിരുത്തല്‍. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്. 2014ല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന മധ്യദേശത്ത് ബിജെപി വന്‍ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. 2013ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും.
എന്നാല്‍, 2019ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇത് ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. മധ്യപ്രദേശില്‍-11, രാജസ്ഥാന്-13, ഛത്തീസ്ഗഢ്-9, എന്നിങ്ങനെയായിരിക്കും ബിജെപിക്ക് വിവിധ സംസ്ഥാനങ്ങളിലുണ്ടാവുന്ന സീറ്റ് നഷ്ടം. ഇത് വര്‍ധിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post