എല്ലാം ശ്രമവും വിഫലം! ചരിഞ്ഞ കൊമ്പനാനയെ പൊട്ടിക്കരഞ്ഞ് യാത്രയാക്കി ഫോറസ്റ്റ് റേഞ്ചര്‍, വീഡിയോ വൈറല്‍

ചെന്നൈ: പരിക്ക് പറ്റിയ കാട്ടാനയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം വിഫലമായതോടെ നിറകണ്ണുകളോടെ യാത്രയാക്കുന്ന ഫോറസ്റ്റ് റേഞ്ചറുടെ വീഡിയോ വൈറലാവുന്നു.

തമിഴ്‌നാട്ടിലെ മുതുമലെയിലെ കടുവാ സംരക്ഷണ കേന്ദ്രത്തിലെ സടിവയലില്‍ നിന്ന് ആനയുടെ മൃതദേഹം കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ട്രെക്കിനുള്ളില്‍ നിന്ന് പുറത്തേക്ക് കിടക്കുന്ന കൊമ്പനാനയുടെ തുമ്പിക്കൈയ്യില്‍ പിടിച്ച് വിങ്ങിപ്പൊട്ടുന്ന ഫോറസ്റ്റ് റേഞ്ചറുടേതാണ് ദൃശ്യം. 22 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്.

പരിക്ക് പറ്റിയ നിലയിലാണ് കാട്ടാനയെ സടിവയലിലെ ആന കേന്ദ്രത്തിലെത്തിച്ചത്. ഏറെ പരിശ്രമിച്ച ശേഷവും കൊമ്പനാനയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസറായ രമേഷ് പാണ്ഡേയാണ് ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്. എത്രശ്രമിച്ചാലും ചില സന്ദര്‍ഭങ്ങളില്‍ വികാരങ്ങളെ അടക്കാനാവില്ലെന്നാണ് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ നിറയുന്നത്.

Exit mobile version