ചണ്ഡീഗഢ്: ദക്ഷിണേന്ത്യ സന്ദര്‍ശിക്കുന്നതിനേക്കാള്‍ ഭേദം പാകിസ്താനിലേക്ക് പോകുന്നതാണെന്ന് പഞ്ചാബ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ നവ്‌ജ്യോത് സിദ്ധു.
തമിഴ്‌നാട്ടില്‍ പോയാല്‍ എനിക്ക് ഭാഷ അറിയില്ല. ഭക്ഷണം ഇഷ്ടമല്ല. സംസ്‌കാരവും വേറെയാണ്. എന്നാല്‍ പാകിസ്താനില്‍ പോയാല്‍ ആ ബുദ്ധിമുട്ടില്ല. ഭാഷാതടസ്സവുമില്ല. അതുകൊണ്ട് പാകിസ്താനില്‍ പോകാനാണ് എനിക്ക് താല്‍പര്യം. പാകിസ്താനും പഞ്ചാബും തമ്മിലുള്ള സാംസ്‌കാരിക ചേര്‍ച്ചയെകുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് വിവാദ പരാമര്‍ശം ഉന്നയിച്ചത്.
അതേസമയം, ഒരു മന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും സ്വന്തം രാജ്യത്തെ തരം താഴ്ത്താന്‍ ശ്രമിക്കരുതെന്നും ശിരോമണി അകാലി ദള്‍ വക്താവ് ദല്‍ജിത് സിങ് വിഷയത്തോട് പ്രതികരിച്ചു.
പാകിസ്താനെ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ ഇംമ്രാന്‍ ഖാന്റെ മന്ത്രിസഭയില്‍ ഒഴിവുണ്ടോയെന്ന് അന്വേഷിക്കാന്‍ ബിജെപി വക്താവ് സമ്പിത് പത്ര ആവശ്യപ്പെട്ടു.
നേരത്തെ പാക് പ്രധാനമന്ത്രി ഇംറാന്‍ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് പോയപ്പോള്‍ സിദ്ദു സൈനികമേധാവിയെ ആശ്ലേഷിച്ചതും വലിയ വിവാദമായിരുന്നു.
Discussion about this post