ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ വാക്സിന് ദൗത്യത്തിന് രാജ്യത്ത് തുടക്കമായപ്പോള്‍ ചരിത്ര മൂഹൂര്‍ത്തത്തില്‍ ഇടംപിടിച്ചത് ഡല്‍ഹിയിലെ ശുചീകരണ തൊഴിലാളി. ഡല്‍ഹി എയിംസിലെ ജീവനക്കാരനായ മനീഷ് കുമാറാണ് രാജ്യത്ത് ആദ്യ കോവിഡ് വാക്സിന് സ്വീകരിച്ച് ചരിത്രത്തിലിടം പിടിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്റെ സാന്നിദ്ധ്യത്തിലാണ് വാക്സിനേഷന് നടന്നത്. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയും വാക്സിന് സ്വീകരിച്ചു.
ഇന്ന് രാവിലെ 10.30നാണ് രാജ്യത്ത് വാക്സിനേഷന് പ്രക്രിയ ആരംഭിച്ചത്. വാക്സിന് സ്വീകരിച്ചാലും കൊറോണ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം മാത്രമെ വാക്സിന് പ്രതിരോധശേഷി കൈവരിക്കുകയുള്ളൂ. മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് വാക്സിന് നല്‍കുക. 3,006 കേന്ദ്രങ്ങളിലാണ് വാക്സിന് വിതരണം നടക്കുന്നത്.
ഒരു ബൂത്തില്‍ നൂറ് പേര്‍ക്കെന്ന കണക്കില്‍ കൊവാക്സിനോ കൊവിഷീല്‍ഡോ ആണ് നല്‍കുന്നത്. 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകള്‍ സ്വീകരിക്കേണ്ടത്. വാക്സിന് സ്വീകരിച്ച ശേഷം നേരിയ പനിയോ ജലദോഷമോ ഉണ്ടെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.
#WATCH | Manish Kumar, a sanitation worker, becomes the first person to receive COVID-19 vaccine jab at AIIMS, Delhi in presence of Union Health Minister Harsh Vardhan. pic.twitter.com/6GKqlQM07d
— ANI (@ANI) January 16, 2021
Discussion about this post