ഛത്തീസ്ഗഢ്: കോണ്‍ഗ്രസ് ശക്തമായ തിരിച്ച് വരവ് നടത്തിയ ഛത്തീസ്ഗഢില്‍ ടിഎസ് സിങ്‌ദോ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചനകള്‍. ദുര്‍ഗ് റൂരല്‍ സീറ്റില്‍ മല്‍സരിച്ച് വിജയിച്ച കോണ്‍ഗ്രസ് ലോക്‌സഭാംഗം താംരാദ്വാജ് സാഹു, കോണ്‍ഗ്രസ് സംസ്ഥാന പാര്‍ട്ടി അദ്ധ്യക്ഷന്‍ ഭൂപേഷ് ബകല്‍, മുതിര്‍ കോണ്‍ഗ്രസ് നേതാവ് ടിഎസ് സിങ്‌ദോ എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചിരുന്നത്.
അഖിലേന്ത്യാ കോണ്‍ഗ്രസ് പാര്‍ട്ടി നിരീക്ഷകന്‍ മല്ലികാര്‍ജുന്‍ ഖാര്‍കെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് പിഎല്‍ പുനിയ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെയുണ്ടാകും.
രമണ്‍ സിംഗ് സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള 15 വര്‍ഷത്തെ ബിജെപി ഭരണത്തെ തകര്‍ത്താണ് ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. 90 അംഗ സഭയിലെ 68 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപിക്ക് 16 സീറ്റ് മാത്രമാണ് നേടാനായത്.