ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സ്റ്റൈല്‍ മന്നന് രജനികാന്തിനെയും പുകഴ്ത്തി അര്‍ജുന മൂര്‍ത്തി. ഇരുവരും തന്റെ കണ്ണുകളാണെന്നാണ് അര്‍ജുന മൂര്‍ത്തി പറയുന്നു. പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് രജനികാന്ത് പിന്മാറിയതിന്റെ അടിസ്ഥാനത്തില്‍ വന്‍ പ്രതിഷേധമാണ് താരത്തിനെതിരെ തമിഴ്നാട്ടില്‍ അരങ്ങേറുന്നത്.
ഈ സാഹചര്യത്തിലാണ് അര്‍ജുന മൂര്‍ത്തിയും പിന്തുണച്ചും പുകഴ്ത്തിയും രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയില്‍നിന്ന് രാജിവച്ച് പുതിയ പാര്‍ട്ടി രൂപവത്കരണത്തിനായി രജനീകാന്തിനൊപ്പം ചേര്‍ന്ന വ്യക്തിയാണ് അര്‍ജുന മൂര്‍ത്തി. രജനി ആരെയും കബളിപ്പിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്നമാണ് രാഷ്ട്രീയപ്രവേശത്തില്‍നിന്ന് പിന്തിരിയാന് കാരണമെന്നും പറഞ്ഞ അര്‍ജുന മൂര്‍ത്തി ആരാധകരും ജനങ്ങളും ഇത് അംഗീകരിക്കണമെന്നും അഭ്യര്‍ഥിക്കുകയും ചെയ്തു.
ദേശീയതലത്തില്‍ ഇന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെയ്യുന്ന നല്ല കാര്യങ്ങളെ വരവേല്‍ക്കുന്നു. അദ്ദേഹത്തെ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്. തമിഴ്നാടിനുവേണ്ടി നല്ലതുചെയ്യാന് കഴിവും മനസ്സുമുള്ളയാള്‍ എന്ന നിലയിലാണ് രജനീകാന്തിനൊപ്പം ചേര്‍ന്നത്. അതേസമയം, ഇനി ബിജെപിയിലേയ്ക്ക് തിരിച്ചു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Discussion about this post