ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യം നിലവിലില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
#WATCH | There is no democracy in India. It can be in your imagination, but not in reality: Congress leader Rahul Gandhi on Delhi Police taking party leaders into custody during their march to Rashtrapati Bhavan pic.twitter.com/7oYfUDEkEM
— ANI (@ANI) December 24, 2020
രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന് നിങ്ങള്‍ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതു നിങ്ങളുടെ സങ്കല്‍പ്പം മാത്രമാണ്. മാത്രമല്ല പ്രധാനമന്ത്രിക്കെതിരെ നില കൊള്ളുന്നവരെ ഭീകരരായി മുദ്ര കുത്തുകയും ചെയ്യുന്നുവെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി ഉറ്റമിത്രങ്ങളായ കുത്തക മുതലാളിമാര്‍ക്ക് വേണ്ടി പണം സമ്പാദിക്കുകയാണ്. തനിക്കെതിരെ നിലകൊള്ളുന്നവരെ അത് കര്‍ഷകരോ, തൊഴിലാളികളോ അതോ മോഹന്‍ ഭാഗവത് തന്നെ ആയാലും അവരെയൊക്കെ ഭീകരരായി മുദ്ര കുത്തും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
PM Modi is making money for the crony capitalists. Whoever will try to stand against him will be called terrorist – be it farmers, labourers and even Mohan Bhagwat: Congress leader Rahul Gandhi pic.twitter.com/BnasthQBiX
— ANI (@ANI) December 24, 2020
Discussion about this post