ന്യൂഡല്‍ഹി: കൊവിഡ് ലോക്ഡൗണ്‍ കാലത്ത് സ്വന്തം മണ്ഡലത്തിലെ ജങ്ങള്‍ക്ക് സഹായം എത്തിച്ച് നല്കിയ മികച്ച എംപിമാരില്‍ ഒരാള്‍ വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായി രാഹുല്‍ ഗാന്ധി. ലോക്ഡൗണ്‍ വേളയില്‍ സ്വന്തം മണ്ഡലങ്ങളില്‍ എംപിമാരുടെ പ്രവര്‍ത്തനം വിലയിരുത്തി നടത്തിയ സര്‍വെയിലാണ് രാഹുല്‍ ഗാന്ധിയും മികച്ചതായത്.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേണ്‍ഐ സിസ്റ്റംസ് എന്ന പൗരാഭിപ്രായ ശേഖരണ സ്ഥാപനമാണ് സര്‍വെ നടത്തിയത്. ഒക്ടോബര്‍ ഒന്ന് മുതലാണ് സര്‍വെ ആരംഭിച്ചത്. ജനങ്ങളുടെ നാമനിര്‍ദേശത്തിന് അനുസരിച്ച് തയ്യാറാക്കിയ 25 ലോക്സഭാ എംപിമാരുടെ പട്ടികയില്‍ നിന്നാണ് പത്ത് പേരെ തെരഞ്ഞെടുത്തത്. ഓരോ എംപിമാരുടെയും മണ്ഡലത്തിലെത്തി ജനങ്ങളില്‍നിന്ന് നേരിട്ട് അഭിപ്രായം ചോദിച്ചറിഞ്ഞാണ് മികച്ച 10 എംപിമാരെ തെരഞ്ഞെടുത്തത്.
മികച്ച എംപിമാര്‍ ഇവര്‍;
രാഹുല്‍ ഗാന്ധി (കോണ്‍ഗ്രസ്)അനില്‍ ഫിറോജിയ (ബിജെപി), അദാല പ്രഭാകര റെഡ്ഡി (വൈഎസ്ആര്‍സിപി), മഹുവ മൊയ്ത്ര (ടിഎംസി), തേജസ്വി സൂര്യ (ബിജെപി), ഹേമന്ദ് ഗോഡ്സെ (ശിവസേന) സുഖ്ബീര്‍ സിങ് ബാദല്‍ (എസ്എഡി), ശങ്കര്‍ ലാല്‍വനി (ബിജെപി), ഡോ. ടി തമിഴച്ചി തങ്കപാണ്ഡ്യന്‍(സുമതി) (ഡിഎംകെ), നിതിന്‍ ജയറാം ഗഡ്കരി (ബിജെപി)
Discussion about this post