അഞ്ച് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിക്ക് വധശിക്ഷ വിധിച്ച് അസം കോടതി

assam, rape | bignewslive

ഗുവാഹത്തി: അഞ്ച് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് അസം കോടതി. അസമിലെ ബിശ്വന്ത് ജില്ലയിലെ കോടതിയാണ് മംഗള്‍ പൈക്ക് എന്നയാള്‍ക്ക് വധശിക്ഷ വിധിച്ചത്.

2018 ലാണ് അഞ്ച് വയസുകാരിയെ പ്രതി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത്. ദികോരയ് ടീ ഗാര്‍ഡന് സമീപത്തുവച്ച് പ്രതി കൂട്ടിയെ ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. കുട്ടിയുടെ ബന്ധുകൂടിയായ ഇയാള്‍ കുട്ടിയുടെ വീട്ടില്‍ ചില ജോലികള്‍ക്കായി എത്തിയപ്പോഴായിരുന്നു കൊലപാതകം.

ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടില്‍ നിന്ന് വനത്തിലേക്ക് വിളിച്ചുകൊണ്ടുപോയി, ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയ പ്രതി മൃതദേഹം ഒരു കുളത്തില്‍ മറവ് ചെയ്തു. ഇത് പോലീസ് പിന്നീട് കണ്ടെടുത്തു. പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

Exit mobile version