ന്യൂഡല്‍ഹി : മുസ്ലീങ്ങള്‍ ക്രിസ്തുമസ് ആശംസിച്ചാല്‍ നരകത്തില്‍ പോകുമെന്ന് 2019 ല്‍ സക്കീര്‍ നായിക്ക് പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വീണ്ടും വൈറല്‍. യുകെയില്‍ സ്ഥിര താമസമാക്കിയ അഡെല്‍ അഹമ്മദ് എന്ന മുസ്ലീം ബാലനോടാണ് സക്കീര്‍ നായിക്ക് ഇക്കാര്യം പറയുന്നത്.
തന്റെ ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ക്ക് അഹമ്മദ് ‘മെറി ക്രിസ്മസ്’ ആശംസിച്ചിരുന്നു. എന്നാല്‍ ഇത് ഇസ്ലാമിക നയങ്ങള്‍ക്കെതിരാണെന്നാണ് സക്കീര്‍ നായിക്ക് പറയുന്നത്.’നിങ്ങളുടെ ലക്ഷ്യത്തിലെത്താന്‍, തെറ്റായ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല . നിങ്ങള്‍ക്ക് അത് ഹറാമാണ്’ എന്ന് സക്കീര്‍ നായിക്ക് വീഡിയോയില്‍ പറയുന്നു.
‘നിങ്ങള്‍ അവര്‍ക്ക് മെറി ക്രിസ്മസ് ആശംസിക്കുമ്പോള്‍, അവന് ദൈവപുത്രനാണെന്നും അത് ശിര്‍ക്ക് ആണെന്നും നിങ്ങള്‍ സമ്മതിക്കുന്നു. ‘ സാക്കിര്‍ നായിക് കൂട്ടിച്ചേര്‍ത്തു. ഒപ്പം ലോകത്തിന്റെ പരമമായ സ്രഷ്ടാവാണ് അല്ലാഹു .അല്ലാഹു അല്ലാതെ യേശുക്രിസ്തുവിനെ ആരാധിക്കുന്നത് പാപമാണെന്നും സാക്കിര്‍ നായിക് പറയുന്നു .
‘ നിങ്ങള്‍ മെറി ക്രിസ്മസ് എന്ന് പറയുന്നത് തെറ്റാണ് എന്റെ അഭിപ്രായത്തില്‍ ഈ ആശംസ പറയുന്നത് തന്നെ ഇസ്ലാം വിരുദ്ധമാണ്, ‘സക്കീര്‍ നായിക്ക് പറയുന്നു . ഇത്തരത്തില്‍ ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമസ് ആശംസിച്ചാല്‍ നരകത്തിലേക്ക് പോകുമെന്നും വീഡിയോയില്‍ സക്കീര്‍ നായിക്ക് പറയുന്നത് കേള്‍ക്കാം.
‘ക്രിസ്മസ് എന്നാല്‍ എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അല്ലാഹു നിങ്ങളോട് ക്ഷമിച്ചേക്കാം. നിങ്ങള്‍ മദ്യം കുടിച്ചാലും അല്ലാഹു നിങ്ങളോട് ക്ഷമിച്ചേക്കാം. ക്രിസ്മസ് എന്നാല്‍ എന്താണ് എന്ന് മനസിലാക്കിയ ശേഷം ക്രിസ്ത്യാനികളുമായി ഒരു ബന്ധം കെട്ടിപ്പടുക്കുന്നതിനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍, നിങ്ങള്‍ ജഹന്നാമില്‍ (നരകം) സ്ഥാനം പണിയുന്നു” സക്കീര്‍ നായിക്ക് പറഞ്ഞു.
Discussion about this post