ന്യൂഡല്‍ഹി: 5 സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്തും കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ ബിജെപിക്കുള്ളില്‍ പൊട്ടിത്തെറി. തിരിച്ചടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച് ബിജെപി എംപി സഞ്ജയ് കക്കഡെ രംഗത്തത്തിയിരിക്കുകയാണ്. വികസനത്തിന് പകരം ക്ഷേത്രങ്ങളില്‍ ബിജെപി ശ്രദ്ധപതിപ്പിച്ചതാണ് പരാജയകാരണമെന്നാണ് കക്കഡെ കുറ്റപ്പെടുത്തിയത്.
‘രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഞങ്ങള്‍ (ബിജെപി) തോല്‍ക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, മധ്യപ്രദേശിലേത് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ്. എനിക്ക് തോന്നുന്നത് 2014ലേത് പോലെ വികസനത്തില്‍ ശ്രദ്ധ പതിപ്പിക്കാഞ്ഞതാണ് പരാജയകാരണമെന്നാണ്. ഇക്കുറി രാമക്ഷേത്രം, പ്രതിമകള്‍, സ്ഥലങ്ങളുടെ പേര് മാറ്റല്‍ എന്നിവയിലായിരുന്നല്ലോ ശ്രദ്ധ.’ കക്കഡെ അഭിപ്രായപ്പെട്ടു. ബിജെപിയുടെ രാജ്യസഭാ എംപിയാണ് സഞ്ജയ് കക്കഡെ.
Discussion about this post