ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക നിയമങ്ങൾക്ക് എതിരായി സമരം ചെയ്യുന്ന കർഷകരെ കാണാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡൽഹിയിലെ ഗുരുദ്വാര സന്ദർശിച്ചതിന് വിമർശിച്ച് കർഷകർ രംഗത്ത്.
സമരം ചെയ്യുന്ന സിഖ് കർഷകരെ അനുനയിപ്പിക്കാനാണ് മോഡിയുടെ നീക്കമെന്ന് വിമർശനം ഉയർന്നിരുന്നു. സന്ദർശനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും മോഡി തന്നെ ട്വിറ്ററിലൂടെ പങ്കുവെച്ചതിന് പിന്നാലെ സോഷ്യൽമീഡിയയും രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.
തണുപ്പത്ത് കിടക്കുന്ന കർഷകരെ കാണാൻ മോഡിക്ക് സമയമില്ലെന്നും ഗുരുദ്വാര സന്ദർശനം നാടകമാണെന്നും കർഷകർ പ്രതികരിച്ചു. നാടകമല്ല, നിയമങ്ങൾ പിൻവലിക്കുകയാണ് വേണ്ടതെന്നും കർഷകർ ആവശ്യപ്പെട്ടു.
രാജ്യതലസ്ഥാനത്ത് കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി പ്രധാനമന്ത്രി സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ഡൽഹി ഗുരുദ്വാര സന്ദർശിച്ചത്. കർഷക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.
പ്രധാനമന്ത്രിയുടെ ഗുരുദ്വാര സന്ദർശനം നേരത്തെ തീരുമാനിച്ചതായിരുന്നില്ല. അതിനാൽ സന്ദർശന സമയത്ത് ഗുരുദ്വാരയിൽ പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നില്ല.
This morning, I prayed at the historic Gurudwara Rakab Ganj Sahib, where the pious body of Sri Guru Teg Bahadur Ji was cremated. I felt extremely blessed. I, like millions around the world, am deeply inspired by the kindnesses of Sri Guru Teg Bahadur Ji. pic.twitter.com/ECveWV9JjR
— Narendra Modi (@narendramodi) December 20, 2020
Discussion about this post