ന്യൂഡല്‍ഹി: ബിജെപിയുടെ പതനം തുടങ്ങിയെന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എകെ ആന്റണി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉണ്ടായ മുന്നേറ്റത്തില്‍ പ്രതികരിക്കുകയായിരുന്നു ആന്റണി.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് കേരള മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. മോഡിക്കെതിരെ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുന്നതിന്റെ ലക്ഷണമാണിത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം വര്‍ഗീയശക്തികള്‍ക്കുള്ള താക്കീതാണ് അഞ്ചു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. മോഡി മുക്തഭാരതമാണ് ഇനി വരാന്‍ പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിരുന്ന ഛത്തീസ്ഗഡ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ബിജെപി ഭരിച്ചിരുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരത്തിലേറാനുളള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതേസമയം മിസോറാമില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും പുറത്തായി.തെലങ്കാനയില്‍ ടിആര്‍എസിനെ തകര്‍ക്കാന്‍ ടിഡിപിയുമായി സഖ്യം ചേര്‍ന്ന കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.
Discussion about this post