ഐസ്വാള്‍: മിസോറാമില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് തെരഞ്ഞെടുപ്പ് ഫലം. മിസോ നാഷണല്‍ ഫ്രണ്ട് വന്‍ മുന്നേറ്റം നടത്തുകയാണ്. 2008 ലും 2013 ലും വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് ഇത്തവണ വന്‍തിരിച്ചടി ലഭിക്കുമെന്നാണ് സൂചന. പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടാണ് (എംഎന്‍എഫ്) വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറുന്നത്. മിസോറാമില്‍ ഇതുവരെ ബിജെപിക്ക് സാന്നിധ്യമറിയിക്കാന്‍ സാധിച്ചിട്ടില്ല. ലീഡ് നില: എംഎന്‍എഫ് -29 സീറ്റ്, കോണ്‍ഗ്രസ്-6 സീറ്റ്, ബിജെപി-1 സീറ്റ്.
എംഎന്‍എഫ് ഇവിടെ വിജയിക്കുകയാണെങ്കില്‍ ബിജെപിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ചേക്കും എന്നും വിലയിരുത്തലുകളുണ്ട്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്കവും കോണ്‍ഗ്രസിന് മിസോറാമില്‍ തിരിച്ചടിയായി. ഭരണവിരുദ്ധവികാരവും ഇത്തവണ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കി.
ക്രിസ്ത്യന്‍ സമുദായത്തിനും ഗോത്രവിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുള്ള മണ്ഡലമാണ് മിസോറാം. 40 സീറ്റുകളിലേക്കാണ് മിസോറാമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കോണ്‍ഗ്രസും, എംഎന്‍എഫും 40 സീറ്റുകളിലും, ബിജെപി 39 സീറ്റിലുമാണ് മത്സരിക്കുന്നത്.
Discussion about this post