ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ഫിക്കി സംഘടിപ്പിച്ച ചടങ്ങിലാണ് ആനന്ദ ശര്‍മ സര്‍ക്കാരിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. കൊവിഡ് നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കാണ് അഭിനന്ദനം. കൊവിഡിനെ മാതൃകാപരമായി തടയാന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്ന് ശര്‍മ്മ പറയുന്നു.
ആദ്യം പ്രധാനമന്ത്രി വാക്സിന് നിര്‍മ്മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിനെ ആനന്ദ് ശര്‍മ അഭിനന്ദിച്ചിരുന്നു. ഈ നിലപാട് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് ആനന്ദ് ശര്‍മ പിന്നീട് പിന്‍വലിക്കുകയും ചെയ്തു. പിന്നാലെയാണ് വീണ്ടും അഭിനന്ദനം രേഖപ്പെടുത്തി രംഗത്തെത്തിയത്.
Discussion about this post