ചെന്നൈ : മദ്യലഹരിയില്‍ സ്ത്രീയെ കയറിപ്പിടിച്ച പൊലീസുകാരനെ അടിച്ച് നിലത്തിട്ട് നാട്ടുകാര്‍. ചെന്നൈയിലെ വടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദിച്ചത്. ഗുരുതര പരുക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫീറ്റ് റോഡില്‍ ബസ് കാത്തുനില്ക്കുകയായിരുന്നു യുവതി. ഈ സമയത്തു അവിടെയെത്തിയ പടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജു യുവതിയോടു ബൈക്കില്‍ കയറാന്‍ ആവശ്യപെട്ടു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു രാജു.
എന്നാല്‍ യുവതി ബൈക്കില്‍ കയറാന്‍ വിസമ്മതിച്ചു. ഇതോടെ രാജു സ്ത്രീയെ കയറിപിടിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ രക്ഷിക്കുകയും രാജുവിനെ തല്ലിച്ചതയ്ക്കുകയുമായിരുന്നു. ശേഷം വിവരം പോലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചു.
സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെത്തിയാണു രാജുവിനെ ആശുപത്രിയിലേക്കു മാറ്റിയത്. കൃത്യവിലോപത്തിനും സ്ത്രീയെ അപമാനിച്ചതിനും കേസെടുത്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
Discussion about this post