ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ അവഹേളിച്ച് ട്വിറ്ററില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ബോളിവുഡ് താരം കങ്കണ റണാവത്ത് മാപ്പ് പറയണമെന്ന് സിഖ് കൂട്ടായ്മ. പഞ്ചാബില്‍ നിന്നുള്ള മഹിന്ദര്‍ കൗറിന്റെ ചിത്രം പങ്കുവെച്ച് നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തിലും പോകുന്നവരാണ് ഇവര്‍ എന്ന് പരിഹസിക്കുകയായിരുന്നു കങ്കണ. ഈ ട്വീറ്റാണ് വിവാദമായിരിക്കുന്നത്.
സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) ആണ് കങ്കണ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തില്‍ ഒരാഴ്ച്ചക്കകം നിരുപാധികം മാപ്പ് പറയണെമെന്നാണ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ഷക സമരത്തെ ദേശവിരുദ്ധമായി ചിത്രീകരിക്കുകയായിരുന്നു നടിയെന്ന് ഡിഎസ്ജിഎംസി തലവന്‍ മാന്‍ജീന്ദര്‍ സിങ് പറഞ്ഞു. ഡല്‍ഹിയിലെ ശക്തമായ സിഖ് സംഘടനയാണ് ഡിഎസ്ജിഎംസി. അതേസമയം ട്വീറ്റ് വിവാദം ആയതോടെ താരം ഇത് ഡിലീറ്റ് ചെയ്തെങ്കിലും തന്റെ വാദത്തെ ന്യായീകരിച്ചുകൊണ്ട് കങ്കണ തുടര്‍ന്നും പല പ്രമുഖരുമായും ട്വിറ്ററില്‍ കൊമ്പുകോര്‍ക്കുകയുണ്ടായി.
അതേസമയം ഡിസംബര്‍ എട്ടിന് രാജ്യത്ത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ഭാരത് ബന്ദില്‍ ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ മുഴുവന്‍ അടയ്ക്കുമെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു.
ഇന്ന് ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കോലം കത്തിക്കുമെന്നും സംഘടനകള്‍ അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ബന്ദ്.കാര്‍ഷിക നിയമത്തിനെതിരെ പത്ത് ദിവസമായി കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. കേന്ദ്രവുമായി നിരവധി തവണ കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം ഫലം കാണാതെ അവസാനിക്കുകയായിരുന്നു. ഇന്ന് വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നുണ്ട്.
We have sent a legal notice to @KanganaTeam for her derogatory tweet calling the aged mother of a farmer as a woman available for ₹100. Her tweets portray farmers protest as antinational
We demand an unconditional apology from her for her insensitive remarks on farmers protest pic.twitter.com/AWNfmwpIyT
— Manjinder Singh Sirsa (@mssirsa) December 4, 2020
Discussion about this post