ഭക്ഷണം തരുന്നത് കര്‍ഷകരല്ല, സ്വിഗ്ഗ്വിയാണെന്ന് സംഘപരിവാര്‍ അനുകൂലി, വിദ്യാഭ്യാസം റീഫണ്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് മറുപടിയുമായി സ്വിഗ്ഗ്വി, ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ആപ്പായ സ്വിഗ്ഗിയ്ക്കെതിരെ നിരോധനമേര്‍പ്പെടുത്തണമെന്ന ക്യാംപെയ്നുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. കര്‍ഷകപ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് ഇത്തരത്തിലൊരു ആവശ്യമുയര്‍ത്തിക്കൊണ്ടുള്ള സംഘപരിവാര്‍ സംഘടനകളുടെ ക്യാംപെയ്ന്‍.

സംഘപരിവാര്‍ സുഹൃത്തുമായി നടന്ന സംഭാഷണം എന്ന തരത്തില്‍ നിമോ തായ് 2.0 എന്ന ട്വിറ്റര്‍ ഉപയോക്താവ് ഷെയര്‍ ചെയ്ത കുറിപ്പും അതിന് സ്വിഗ്ഗി നല്‍കിയ മറുപടിയുമാണ് ബഹിഷ്‌കരണ ക്യാപെയിന് കാരണം. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ അനുകൂലിയായ സുഹൃത്തുമായി ഒരു വാദപ്രതിവാദം നടന്നു.

‘ഭക്ഷണത്തിനായി നമ്മള്‍ കര്‍ഷകരെയല്ല ആശ്രയിക്കുന്നത്. നമുക്ക് ഭക്ഷണത്തിനായി എപ്പോഴും സ്വിഗ്ഗിയുണ്ടല്ലോയെന്ന് സുഹൃത്ത് പറയുന്നു. അതില്‍ അദ്ദേഹം വിജയിച്ചു, എന്നായിരുന്നു ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പ്. ക്ഷമിക്കണം, വിദ്യാഭ്യാസം(ബുദ്ധി) റീഫണ്ട് ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു സ്വിഗ്ഗി ഇതിന് നല്‍കിയ മറുപടി.

ഈ ട്വീറ്റാണ് സംഘപരിവാര്‍ സംഘടനകളെ പ്രകോപിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഒരു കൂട്ടം സംഘപരിവാര്‍ അനുയായികള്‍ സ്വിഗ്ഗിക്കെതിരെ ബഹിഷ്‌കരണവുമായി രംഗത്തെത്തിയത്. എല്ലാവരും സ്വിഗ്ഗ്വി ബഹിഷ്‌കരിക്കണമെന്ന് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തു.

തങ്ങളുടെ ഫോണില്‍ നിന്നും സ്വിഗ്ഗിയുടെ ആപ്പ് ഒഴിവാക്കുന്നുവെന്നും ഇനി മുതല്‍ കടകളില്‍ പോയി തങ്ങള്‍ ഭക്ഷണം കഴിച്ചോളാമെന്നുമായിരുന്നു സംഘപരിവാര്‍ അനുകൂലികളുടെ മറുപടികള്‍. അതേസമയം, സ്വിഗ്ഗി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യില്ലെന്നും നിരവധി പേര്‍ ട്വിറ്ററില്‍ കുറിയ്ക്കുകയും ചെയ്തു. സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണിപ്പോള്‍.

Exit mobile version