ബംഗളൂരു: കര്‍ണാടകയിലെ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയില്‍ അംഗമാകാമെന്ന ബിജെപി എംഎല്‍സി എഎച്ച് വിശ്വനാഥിന്റെ പ്രതീക്ഷയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. കൂറുമാറ്റ നിരോധന നിയമപ്രകാരം 2019-ല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട വിശ്വാനാഥ് മന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് കര്‍ണാടക ഹൈക്കോടതി അറിയിക്കുകയായിരുന്നു.
2019-ല്‍ ബിജെപിയില്‍ ചേര്‍ന്ന 17-കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരില്‍ ഉള്‍പ്പെട്ടയാളാണ് 70-കാരനായ വിശ്വനാഥും. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിശ്വനാഥ് പരാജയപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹത്തെ ബിജെപി നേതൃത്വം എംഎല്‍സിയാക്കിയത്.
കോണ്‍ഗ്രസും ജെഡിഎസും വിട്ടുവന്ന എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന വാഗ്ദ്ധാനം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് യെദ്യൂരപ്പ വിശ്വനാഥിനെ മന്ത്രിസഭയിലെത്തിക്കാന്‍ ശ്രമം നടത്തിയത്. ഇതാണ് കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടത്.
Discussion about this post