ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. നഗ്രോതയിലെ ബന് ടോള്‍ പ്ലാസയ്ക്കു സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സേന വധിച്ചു. സംഭവത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്.
കാശ്മീര്‍ താഴ്വരയിലേക്ക് ട്രക്കില്‍ പോവുകയായിരുന്ന ഭീകരവാദികളുടെ സംഘത്തെയാണ് സുരക്ഷാസേന തടഞ്ഞത്. തുടര്‍ന്ന് ട്രക്കില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഇതിനു പിന്നാലെ സുരക്ഷാസേന തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചിരിക്കുകയാണ്.
#UPDATE: Four terrorists neutralised and one Police Constable injured in the encounter at Ban Toll Plaza in Jammu. https://t.co/udTiIEHLyd
— ANI (@ANI) November 19, 2020
Discussion about this post