കൊവിഡ് വ്യാപനത്തോടെ ഡിമാന്റ് ഏറിയതില്‍ പ്രധാനിയാണ് സാനിറ്റൈസര്‍. എന്നാല്‍ ഇപ്പോള്‍ ആല്‍ക്കഹോളില്‍ നിന്നും നിര്‍മ്മിക്കുന്ന സാനിറ്റൈസര്‍ ആരോഗ്യത്തിന് ദോഷകരമാണെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം. ചിലരില്‍ ഇത് അലര്‍ജിക്ക് കാരണമാകുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ പരീക്ഷണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
വെള്ളത്തില്‍ നിന്നും സാനിറ്റൈസര്‍ നിര്‍മിച്ചിരിക്കുകയാണ് ഭുവനേശ്വര്‍ ആസ്ഥാനമായുള്ള സെന്‍ട്രല്‍ സാള്‍ട്ട് ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎസ്എംസിആര്‍ഐ). കൊറോണ വൈറസിനെ മാത്രമല്ല, അപകടകരമായ ഒന്‍പത് വൈറസുകളെ തടയാനും വെള്ളം കൊണ്ട് നിര്‍മിച്ച ഈ സാനിറ്റൈസറിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാനിറ്റൈസറിന്റെ ഗുണനിലവാരം ഫരിദാബാദ് ആസ്ഥാനമായുള്ള ട്രാന്‍സലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (ടിഎച്ച്എസ്ടിഐ) ഉറപ്പ് വരുത്തിയിട്ടുണ്ട്. വൈകാതെ തന്നെ സാനിറ്റൈസര്‍ വിപണിയില്‍ ലഭ്യമായിതുടങ്ങുമെന്നാണ് വിവരങ്ങള്‍. സാങ്കേതികവിദ്യ രണ്ട് സ്റ്റാര്‍ട്ട്അപ്പുകളുമായി കൈമാറാന്‍ നിലവില്‍ ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു.
Discussion about this post