പുതുച്ചേരി: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ച് വ്യത്യസ്ത രീതിയിലൂടെ ഒരു ബോധവത്കരണം നടത്തി യുവാവ്. ജനങ്ങളിലേയ്ക്ക് സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ച് എത്തിക്കാന്‍ പുതുച്ചേരി സ്വദേശിയായ ഗുരാല രേവ്നാഥ് സായ് ബൈക്കില്‍ സഞ്ചരിക്കുകയാണ് ചെയ്യുന്നത്. ഇതിനോടകം 16,000 കിലോമീറ്റര്‍ പിന്നിട്ട സായ 18 സംസ്ഥാനങ്ങള്‍ പിന്നിട്ടു കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ബേഠി ബച്ചാവോ ബേഠി പഠാവോ, ഫിറ്റ് ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങിയ പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായാണ് യുവാവിന്റെ യാത്രകള്‍. ഏറെ വ്യത്യസ്തമായ ഈ ബോധവത്കരണം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും നിറയുന്നുണ്ട്.
ബിബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സായ് ഫെബ്രുവരി 10 നാണ് യാത്ര തുടങ്ങിയത്. യാത്രയ്ക്കിടയില്‍ മണിപ്പൂരില്‍ എത്തിയപ്പോഴാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ മാര്‍ച്ച് 25 മുതല്‍ സെപ്റ്റംബര്‍ 30 വരെ മണിപ്പൂരില്‍ തങ്ങി. നാഗാലന്‍ഡില്‍ ചിലര്‍ തന്റെ സാധനങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായും സായി ആരോപിക്കുന്നുണ്ട്.
Discussion about this post