ന്യൂഡല്‍ഹി: ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെ ആണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. ഈ ദീപാവലി ഉത്സവം കൂടുതല്‍ തെളിച്ചവും സന്തോഷവും നല്കട്ടെയെന്നും എല്ലാവരും ആരോഗ്യമുള്ളവരുമായിരിക്കട്ടെയെന്നുമാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം ദീപാവലി ദിനത്തില്‍ സൈനികര്‍ക്കായി ഒരു ദീപം എല്ലാവരും തെളിക്കണമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തവണയും പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പമാണ്.
രാജസ്ഥാനിലെ ജയ്സാല്‍മെറില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ദിനം പ്രധാനമന്ത്രി ചിലവഴിക്കും. കഴിഞ്ഞ ആറ് വര്‍ഷമായി അതിര്‍ത്തി കാക്കുന്ന ധീരന്മാര്ക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കാറുള്ളത്. സൈനികര്‍ക്ക് മധുരം വിതരണം ചെയ്തും ആശംസകള്‍ നേര്‍ന്നുമാണ് മോഡി മടങ്ങാറുള്ളത്.
सभी देशवासियों को दीपावली की हार्दिक मंगलकामनाएं।
Wishing everyone a Happy Diwali! May this festival further brightness and happiness. May everyone be prosperous and healthy.
— Narendra Modi (@narendramodi) November 14, 2020
Discussion about this post