ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 83 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 46254 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 8313877 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 514 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 123611 ആയി ഉയര്‍ന്നു.
നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം 5,33,787 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,357 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 76,56,478 ആയി ഉയര്‍ന്നു. രോഗമുക്തിനിരക്കില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 4,7 2,23,246 ആയി. മരണസംഖ്യ 12 ലക്ഷം കടന്നു. ലോകത്ത് ഇതു വരെ 12,09,941 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 3,15,23,055 പേര് ഇതുവരെ രോഗമുക്തി നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
With 46,254 new #COVID19 infections, India's total cases surge to 83,13,877. With 514 new deaths, toll mounts to 1,23,611.
Total active cases are 5,33,787 after a decrease of 7,618 in last 24 hrs.
Total cured cases are 76,56,478 with 53,357 new discharges in the last 24 hrs. pic.twitter.com/PBNZXQKI3V
— ANI (@ANI) November 4, 2020
Discussion about this post