പനാജി: നാളെ ദൈവം മുഖ്യമന്ത്രിയായി അധികാരമേറ്റാല്‍ പോലും എല്ലാവര്ക്കും സര്‍ക്കാര്‍ ജോലി കൊടുക്കാന്‍ സാധിക്കില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. എല്ലാവര്ക്കും സര്‍ക്കാര്‍ ജോലി നല്‍കുക പ്രായോഗികമല്ല. നാളെ രാവിലെ ദൈവം തന്നെ മുഖ്യമന്ത്രിയായി എത്തിയാലും അത് നടക്കില്ല”. മുഖ്യമന്ത്രി പറയുന്നു. ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് പ്രമോദ് സാവന്തിന്റെ പരാമര്‍ശം.
ഗോവയ്ക്ക് പുറത്ത് നിന്നുള്ളവരാണ് സംസ്ഥാനത്തെത്തി മറ്റ് പല ജോലികളും ചെയ്ത് പണമുണ്ടാക്കുന്നത്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്വയംപൂര്‍ണ പദ്ധതി വഴി ഇത്തരം ജോലികള്‍ നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ ആളുകളിലേക്ക് തന്നെ എത്തിക്കാന്‍ കഴിയുമെന്നും പ്രമോദ് സാവന്ത് കൂട്ടിച്ചേര്‍ത്തു.
ഗസറ്റഡ് റാങ്കിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗ്രാമപ്രദേശങ്ങളിലേക്ക് നിയോഗിച്ച് പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്ന പദ്ധതിയായ ‘സ്വയംപൂര്‍ണ മിത്ര’ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post