പനാജി: ഗോവ ഉപമുഖ്യമന്ത്രിയുടെ ഫോണില്‍ നിന്നും വാട്സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് പോണ് വീഡിയോ അയച്ചു. സംഭവം വിവാദമായതോടെ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന് ആരോപിച്ച് മന്ത്രി രംഗത്തെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കവലെക്കറിന്റെ ഫോണില്‍ നിന്നാണ് ‘വില്ലേജ് ഓഫ് ഗോവ’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് പോണ് വീഡിയോ എത്തിയത്. ശേഷം വിശദീകരണവുമായി മന്ത്രി രംഗത്തെത്തുകയായിരുന്നു. ഇത് സംബന്ധിച്ച് ഗോവന്‍ സൈബര്‍ പോലീസിന് മന്ത്രി പരാതി നല്‍കിയിട്ടുണ്ട്.
മന്ത്രിയുടെ വിശദീകരണം ഇങ്ങനെ;
ഞാന്‍ അംഗമായ ഗ്രൂപ്പില്‍ ഒരു വീഡിയോ അയച്ചതിന്റെ ഉത്തരവാദിത്വം എന്റെ തലയിലാക്കുവാന്‍ ചിലര്‍ ക്രിമിനല്‍ ബുദ്ധിയോടെ ശ്രമിക്കുന്നുണ്ട്, ഞാന്‍ അംഗമായ അനേകം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട് അതില്‍ ഒന്നിലാണ് ഈ പ്രശ്നം. ഇതില്‍ വീഡിയോ അയച്ചെന്ന് പറയുന്ന സമയത്ത് ഞാന്‍ ഉറങ്ങുകയായിരുന്നു. എന്റെ പേര് ചീത്തയാക്കുവാന്‍ ഇത്തരം ശ്രമങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. എന്ന് ജനങ്ങള്‍ക്കിടയില്‍ മോശക്കാരനാക്കി ചിത്രീകരിക്കാനാണ് ഇതൊക്കെ നടത്തുന്നത്. ഇത്തരം ക്രിമിനല്‍ നടപടികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. എന്റെ ഫോണ്‍ ഹാക്ക് ചെയ്തയാളെ കണ്ടെത്തണം. അയാളാണ് ഈ മോശം ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തത്.
Discussion about this post