കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും താനുമായി അടുത്ത ദിവസം സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും ആസാദ് പറഞ്ഞു.


കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ മോത്തിലാല്‍ വോറയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, അഭിഷേക് സിങ്വി, തരുണ്‍ ഗോഗോയ് എന്നിവര്‍ക്ക് അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷം അടുക്കാറായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 63,371 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 73,70,469 ആയി.രാജ്യത്തുടനീളം ഇതുവരെ 1,12,161 പേരുടെ ജീവന്‍ കൊവിഡ് കവര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 895 പേര്‍ മരിച്ചു. 1.52 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. രാജ്യത്ത് നിലവില്‍ 8,04,528 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. 64,53,780 പേര്‍ ഇതിനോടകം രോഗമുക്തി നേടി.

Exit mobile version