ലോകമെമ്പാടും കൊവിഡ് മഹാമാരി പിടിമുറുക്കുമ്പോള്‍ ലോകത്തിന് പ്രതീക്ഷ നല്കുന്ന യുഎഇയില്‍ നിന്നുള്ള ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഡോക്ടറുടെ മുഖത്ത് നിന്ന് മാസ്ക് വലിച്ച് മാറ്റുന്ന കുഞ്ഞിന്റെ ചിത്രമാണ് വൈറലാകുന്നത്.
യുഎഇയിലുള്ള ഗൈനക്കോളജിസ്റ്റായ ഡോ സമീര്‍ ചിയാബാണ് ഡോക്ടറുടെ മുഖത്തെ മാസ്ക് വലിച്ചുമാറ്റുന്ന നവജാത ശിശുവിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിരിച്ചുകൊണ്ട് മാസ്ക് വലിച്ചുമാറ്റുന്ന പിറന്ന വീണ ശിശു മാസ്ക് എല്ലാം മാറ്റി മഹാമാരി മുക്തമായ സാധാരണ ജീവിതത്തിലേക്കുള്ള പ്രതീക്ഷയാണ് നല്‍കുന്നതെന്ന കുറിപ്പോടെയാണ് സമീര്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
നിരവധിയാളുകളാണ് ചിത്രം 2020ന്റെ യഥാര്‍ത്ഥമുഖമാണ് എന്ന കുറിപ്പോടെ പങ്കുവെച്ചത്. മാസ്കും സാമൂഹ്യ അകലം പാലിക്കലുമെല്ലാം അസ്വസ്ഥരാക്കുന്ന മനുഷ്യര്‍ക്ക് പ്രതീക്ഷയുമായി പിറന്ന കുഞ്ഞെന്നാണ് ഒരാള്‍ ചിത്രത്തേക്കുറിച്ച് പറയുന്നത്. ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.
Discussion about this post